Cricket

ദി ഹണ്ട്രഡ്; ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ടീമുകൾക്ക് വേണ്ട

വരുന്ന ദി ഹണ്ട്രഡ് സീസണിലേക്കുള്ള പ്ലയർ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ പാകിസ്താൻ നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും അൺസോൾഡ് ആയി. ഇവർക്കൊപ്പം വിൻഡീസ് ഓൾറൗണ്ടർമാരായ ആന്ദ്രേ റസൽ, കീറോൺ പൊള്ളാർഡ്, കിവീസ് പേസർ ട്രെൻ്റ് ബോൾട്ട് എന്നിവരും അൺസോൾഡ് ആയി.

തുടർച്ചയായ രണ്ടാം തവണയാണ് ബാബർ ഹണ്ട്രഡിൽ അൺസോൾഡ് ആവുന്നത്. ഇക്കൊല്ലം ഒരു ലക്ഷം യൂറോ അടിസ്ഥാന വിലയുണ്ടായിരുന്ന ബാബറിന് കഴിഞ്ഞ തവണ ഒരു ലക്ഷത്തി 25,000 രൂപ അടിസ്ഥാന വിലയാണ് ഇട്ടിരുന്നത്. ഡ്രാഫ്റ്റിനു മുൻപ് ടൂർണമെൻ്റ് അധികൃതർ നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും ജനപ്രിയനായ ക്രിക്കറ്ററായി ബാബർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഫ്രാഞ്ചൈസികൾ ബാബറിൽ താത്പര്യം കാണിച്ചില്ല.

ഓഗസ്റ്റിലാണ് ഇക്കൊല്ലത്തെ ദി ഹണ്ട്രഡ് ആരംഭിക്കുക. കഴിഞ്ഞ വർഷം നടന്ന പ്രഥമ ടൂർണമെൻ്റിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനെ ഫൈനലിൽ വീഴ്ത്തി ട്രെൻ്റ് റോക്കറ്റ്സ് ജേതാക്കളായി.