ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിങ്ങ് ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സച്ചിന്‍റെ വിമര്‍ശനം. വിരാട് കോഹ്‍ലി പുറത്തായതിന് ശേഷം ഇന്നിങ്സിന്‍റെ വേഗത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മധ്യനിരയെ നയിക്കേണ്ട ധോണി 52 പന്തുകളില്‍ നിന്നും 28 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങില്‍ വലിയ ലക്ഷ്യമില്ലാത്തത് പോലെ തോന്നി. മുതിര്‍ന്ന താരമായതിനാല്‍ തന്നെ കുറച്ച്കൂടി തൃഷ്ണ ഇന്നിങ്സില്‍ ധോണി കാണിക്കേണ്ടതായിരുന്നു.
കേദാര്‍ ജാദവും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടും നിരാശപ്പെടുത്തുന്നതായിരുന്നു. 250 റണ്‍സെങ്കിലും പ്രതീക്ഷിച്ച സ്ഥാനത്ത് 224 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. മത്സരത്തില്‍ താളം കണ്ടെത്തുകയാണെങ്കിലും 34 ഓവറില്‍ 119 എന്നത് വളരെ മോശം സ്കോര്‍ തന്നെയാണ്. മികച്ച ബൌളിങ്ങ് കാഴ്ചവെച്ചതിനാല്‍ മാത്രമാണ് ഇന്ത്യ ജയിച്ചതെന്നും സച്ചിന്‍ ഓര്‍മ്മപ്പെടുത്തുന്നു.