നിക്ക് ജന്മദിനാശംസ നേർന്ന വിനോദ് കാംബ്ലിക്ക് നന്ദി അറിയിക്കുന്നതിനിടെ, കാംബ്ലിയുടെ പുതിയെ ലുക്കിനെ ട്രോളി സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം 46ാം ജന്മദിനം ആഘോഷിച്ച സച്ചിന് ആശംസയുമായി ട്വിറ്ററിൽ എത്തിയ ദീർഘകാല സുഹൃത്തായ കാംബ്ലി, സൗഹൃദത്തെ കുറിച്ചുള്ള പഴയൊരു പാട്ട് പാടികൊണ്ടാണ് തന്റെ ആശംസ അറിയിച്ചത്.
ആശംസക്ക് നന്ദി അറിയിച്ച് കൊണ്ട് റിപ്ലെ കൊടുത്ത സച്ചിൻ പക്ഷെ കാംബ്ലിയുടെ പുതിയ ലുക്കിനെ കുറിച്ചാണ് അതിശയം കൊണ്ടത്. കാംബ്ലിയുടെ താടി വെള്ള നിറത്തിലായിരുന്നിട്ടും, കൺപുരികങ്ങൾ എങ്ങനെയാണ് കറുത്ത് തന്നെയിരിക്കുന്നതെന്നാണ് സച്ചിൻ ചോദിച്ചത്. പഴയ സുഹൃത്തുക്കളുടെയും ട്വീറ്റുകൾ ഏറ്റെടുത്ത സോഷ്യൽ മീഡിയ, ഇരുവരുടെയും പഴയ കാല ചിത്രങ്ങളും ഷെയർ ചെയ്തു.
സ്കൂൾ കാലം മുതൽ ഫീൽഡിൽ സച്ചിന് ലഭിച്ച സുഹൃത്താണ് വിനോദ് കാംബ്ലി. ഒരേ പരിശീലകന് കീഴിൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ താരങ്ങൾ, ഇന്ത്യക്ക് വേണ്ടിയും ഒന്നിച്ച് പാഡണിഞ്ഞിട്ടുണ്ട്.