ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കെയ്ന്‍ വില്യംസണ്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് സണ്‍റൈസ് കൈപിടിയിലാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. സണ്‍റൈസേഴ്സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.
തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് സൺറൈസേഴ് പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തിയത്.