പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/05/suryakumar-yadav-injury-4-weaks.jpg?resize=1200%2C642&ssl=1)