കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകം ധോണിയുടെ വിരമിക്കലിനെ സംബദ്ധിച്ച ചര്‍ച്ചകളിലാണ്. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കാതിരിക്കാതിരുന്നപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുന്‍ താരങ്ങളില്‍ പലരും ധോണി വിരമിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.
ആരാധകരാകട്ടെ ധോണിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് ധോണി ആരാധകര്‍ക്ക് പിന്തുണയുമായി റെയ്ന രംഗത്തു വന്നത്. ധോണി പൂര്‍ണ ഫിറ്റാണെന്നും, അദ്ദേഹത്തിനു അടുത്ത ലോകകപ്പു കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റെയ്ന പറഞ്ഞു..
ധോണിക്കൊപ്പം ദീര്‍ഘകാലം കളിച്ചുപരിചയമുള്ള താരമാണ് സുരേഷ് റെയ്‌ന. ‘ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്, അതുല്യനായ വിക്കറ്റ് കീപ്പറും, അദ്ദേഹം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. വരാനിരിക്കുന്ന ട്വെന്‍റി20 ലോകകപ്പില്‍ ധോണി ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും.’ റെയ്ന പറഞ്ഞു.
2014ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തില്‍ 350 മത്സരങ്ങള്‍ കളിച്ച ധോണി 10 സെഞ്ച്വറി അടക്കം 10773 റണ്‍സ് നേടിയിട്ടുണ്ട്. 98 ട്വെന്‍റി20 മത്സരങ്ങളില്‍ നിന്നായി 1617 റണ്‍സും ധോണിയുടെ സമ്പാദ്യത്തിലുണ്ട്. ഇന്ത്യക്ക് വേണ്ടി ട്വെന്‍റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന ‘ക്യാപ്റ്റന്‍ കൂള്‍’ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ ഷോകേസില്‍ എത്തിച്ചിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായാണ് ധോണിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.