Cricket

‘രോഹിത് ശർമ്മ റൺസെടുത്തില്ലെങ്കിൽ ആർക്കും പ്രശ്നമില്ല’; കോലിയെ പിന്തുണച്ച് ഗവാസ്‌കർ

മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കപിൽ ദേവ്, വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ മുൻ വെറ്ററൻമാർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.

രോഹിത് ശർമ്മയോ, മറ്റു താരങ്ങളോ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്ന് ഗവാസ്‌കർ തുറന്നടിച്ചു. “എനിക്ക് മനസ്സിലാകുന്നില്ല, രോഹിത് ശർമ്മ റൺസ് നേടാത്തപ്പോൾ ആരും ഒന്നും പറയുന്നില്ല. മറ്റ് കളിക്കാരുടെ കാര്യവും അങ്ങനെ തന്നെ. ഒരു പഴഞ്ചൊല്ലുണ്ട്, ‘ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ്’ “- ഗവാസ്‌കർ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരായ തൻ്റെ ഇന്നിംഗ്സ് തുടക്കം മുതൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കാൻ കോലി ശ്രമിച്ചു. ശ്രദ്ധേയമായ ഒരു നോക്ക് അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. ആധുനിക ക്രിക്കറ്റ് ഇങ്ങനെയാണ് ഒന്നുകിൽ പാസ്സാക്കും അല്ലെങ്കിൽ പരാജയപ്പെടും. ടി20 ലോകകപ്പിനുള്ള ടീം സെലക്ഷന് ഇനിയും സമയമുണ്ട്. കോലിയെ ഉറപ്പായി പരിഗണിക്കുമെന്ന് കരുതുന്നു” – കോലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുൻ വലംകൈയ്യൻ ബാറ്റ്‌സ്മാൻ കൂട്ടിച്ചേർത്തു.