വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്‌ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ താരം ഫോമിലായിരുന്നു. മത്സരത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
