ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ഈ സംഭവത്തിന് ട്വിറ്ററില്‍ രസകരമായി മറുപടി പറഞ്ഞത്
കളിക്കളത്തില്‍ തെറി വിളിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം പിഴ. പിഴയിട്ടത് മറ്റാരുമല്ല, സ്വന്തം പിതാവ് ക്രിസ് ബ്രോഡ് തന്നെ. ക്രിസ് ബ്രോഡ് ആയിരുന്നു മല്‍സരത്തിലെ മാച്ച് റഫറി.
ഇംഗ്ലണ്ട് -പാകിസ്താന്‍ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പാകിസ്താന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് സംഭവം. പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമായിരുന്നു സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്‍റെ തെറിവിളി. മാച്ച് റഫറിയായ ക്രിസ് ബ്രോഡിന്‍റെ അന്വേഷണത്തില്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡ് കുറ്റം സമ്മതിച്ചു. കുറ്റം സമ്മതിച്ചുവെങ്കിലും പിതാവിനെതിരെ പിണക്കമറിയിച്ചു സ്റ്റ്യൂവര്‍ട്ട് ബ്രോഡ് ട്വിറ്ററില്‍. ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ട്വിറ്ററില്‍ നല്‍കിയ മറുപടി.
ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് വ്യാഴാഴ്‌ച സതാംപ്‌ടണില്‍ ആരംഭിക്കും. ഇരുപത്തിയൊന്നിനാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്.