രണ്ടാം ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും വിരാട് കോഹ്‍ലിയുടെയും തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തില്‍ ആസ്ട്രേലിയയെ ഇന്ത്യ 36 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. 340 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ പൊരുതിയാണ് പരാജയം സമ്മതിച്ചത്.
ഇന്നിംഗ്സിലെ മധ്യത്തില്‍ പൊടുന്നനെ വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണമായതെന്ന് ആസ്ട്രേലിയയുടെ ബാറ്റിങ് കുന്തമുന സ്റ്റീവ് സ്മിത്ത് കുറ്റപ്പെടുത്തി
താനടക്കമുള്ളവരുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെട്ടതാണ് പരാജയത്തിന് കാരണമായത്. ഇതില്‍ ആരെങ്കിലും ഇത്തിരിനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം ചിലപ്പോള്‍ മാറുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നല്ല മികച്ച രീതിയില്‍ പൊരുതി വന്നിരുന്ന ആസ്ട്രേലിയക്ക് 31ാം ഓവറില്‍ മർനസ് ലാബുസ്ചെയ്ൻ പുറത്താവുകയായിരുന്നു. 38ാം ഓവറില്‍ അലക്സ് കാരിയും സ്മിത്തും പുറത്തായതോടെ മത്സരം ഇന്ത്യ വരുതിയിലാക്കുകയായിരുന്നു