ലെജൻഡ്സ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക്പോര്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തി. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.”നിങ്ങളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു. അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും അദ്ദേഹം ഇതെ വാക്കുകൾ ഉപയോഗിച്ചു”- ശ്രീശാന്ത് പറഞ്ഞു.വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ ലോകം മുഴുവനും ശ്രദ്ധിക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. മത്സരത്തിന് പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട ആദ്യ വിഡിയോയിൽ തർക്കം വിശദീകരിക്കുന്നുണ്ടെങ്കിലും തന്നെ എന്താണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വ്യക്തമാക്കാം എന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. അതാണിപ്പോൾ ഇൻസ്റ്റഗ്രാം ലൈവിലൂടെ ശ്രീശാന്ത് വെളിപ്പെടുത്തിയത്. വാതുവെപ്പുകാരനെന്ന് വിളിക്കുകയും തെറി പറഞ്ഞുവെന്നും ശ്രീശാന്തും പറഞ്ഞു.
Related News
ടോക്യോ ഒളിമ്പിക്സ്; ഇന്ത്യ ഇന്ന്
ആദ്യ ദിനം മീരാബായ് ചാനു നേടിയ ഒരേയൊരു വെള്ളിമെഡൽ മാത്രമേയുള്ളെങ്കിലും ഇന്ത്യ പ്രതീക്ഷയിലാണ്. ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും. (tokyo olympics india today) രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. 7.30ന് വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഗ്രൂപ്പ് ഘട്ടത്തിൽ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് […]
ഇഷാൻ കിഷന് 15.25 കോടി; ഹസരങ്കയ്ക്കും ഹർഷൽ പട്ടേലിനും 10.75 കോടി രൂപ വീതം
യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും […]
സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ 2-1 ന് കീഴടക്കി
ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. അൽവാരോ വാസ്ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനെ നിലനിർത്തിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ […]