ഐ.പി.എല്ലിലെ വാദുവയ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയിരിക്കുന്നു. വിലക്കിന് ശേഷം സിനിമയിലും, ടി.വി ഷോയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരു കൈ നോക്കിയ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ബി.സി.സി.ഐ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശ്രീ വീണ്ടും പരിശീലനത്തില്‍ സജീവമായത്. ആജീവനാന്ത വിലക്ക് നീക്കി ഏഴ് വര്‍ഷമായി ചുരുക്കിയപ്പോള്‍ അടുത്ത വര്‍ഷം ശ്രീശാന്തിന് കളിക്കാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 36 വയസ് കഴിഞ്ഞ താരത്തിന്റെ സാധ്യതകള്‍ എത്രത്തോളമായിരിക്കുമെന്ന് കണ്ട് തന്നെ അറിയണം.
ഡിസിപ്ലിന്‍, ക്രിക്കറ്റ് എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം താന്‍ ബൗളിങ്ങ് പരിശീലിക്കുന്ന വീഡിയോ ഇന്‍സ്റ്റയിലൂടെ പങ്ക് വെച്ചത്. കളിക്കളത്തിനകത്ത് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച താരമാണ് ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഈ തിരി്ച്ചുവരവ് 100 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന സ്വപ്‌നത്തിന് പോലും ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നതാണ്.