ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും ഗംഭീറും അഫ്രീദിയും തമ്മില്‍ പരസ്പരം പോരടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കശ്മീരിനെ ചൊല്ലി ട്വിറ്ററില്‍ പോരടിക്കുകയാണ് ഇരുവരും. അഫ്രീദിക്ക് ഇപ്പോഴും ബുദ്ധിയുറച്ചിട്ടില്ലെന്നും ഓണ്‍ലൈനില്‍ കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പെടുത്താമെന്നുമായിരുന്നു ഗംഭീറിന്റെ പരിഹാസം. ഇതിനെതിരെ അഫ്രീദിയും രംഗത്തെത്തിയിട്ടുണ്ട്.
കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12ന് രാജ്യമെമ്പാടും സൈറന്‍ മുഴക്കുമെന്നും സെപ്റ്റംബര്‍ ആറിന് പ്രതിരോധ ദിനാചരണം സംഘടിപ്പിക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കി അഫ്രീദി ഇട്ട ട്വീറ്റാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്.
ഗൗതം ഗംഭീറിനെക്കുറിച്ച് ടീം ഇന്ത്യയുടെ മുന്‍ മാനസികാരോഗ്യ വിദഗ്ധന്‍ പാഡി അപ്ടന്‍ നടത്തിയ നിരീക്ഷണം കൂട്ടി ചേര്‍ത്താണ് അഫ്രീദി മറുപടി നല്‍കിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ദുര്‍ബലനും അരക്ഷിതനുമായ വ്യക്തിയെന്നാണ് ഗംഭീറിനെ അപ്ടണ്‍ വിശേഷിപ്പിച്ചിരുന്നത്.