Cricket Sports

വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി

വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. പ്രായം സംബന്ധിച്ചാണ് അഫ്രിദിയുടെ വെളിപ്പെടുത്തല്‍. രേഖകളില്‍ 1980 ആണ് അഫ്രീദിയുടെ ജനന തിയതി. എന്നാല്‍ 1975ലാണ് താന്‍ ജനിച്ചതെന്ന് ആത്മകഥയിലാണ് അഫ്രീദി വെളിപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അഫ്രിദിയുടെ റെക്കോര്‍ഡും സംശയത്തിന്റെ നിഴലിലായി.

16ാം വയസില്‍ സെഞ്ച്വറി നേടിയതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍, വെളിപ്പെടുത്തല്‍ പ്രകാരം ആ സമയത്ത് 21 വയസാണ് അഫ്രിദിയുടെ പ്രായം. ജൂനിയര്‍ ടീമില്‍ അഫ്രീദി കളിച്ചതും ഇക്കാലത്താണ്. വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്.