ലോകകപ്പ് രണ്ടാം സെമിയില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഉസ്മാന്‍ ഖവാജക്ക് പകരം പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ് ടീമില്‍ ഇടം നേടി. മോശം ഫോമാണ് ഖവാജയെ പുറത്തിരുത്താന്‍ കാരണം. ഫോം ഇല്ലെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വല്‍ എന്നിവരും ടീമിലുണ്ട്. അതേസമയം അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയെ സെമിയില്‍ തോല്‍പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്.
