Cricket

“എനിക്ക് ഉത്തരമില്ല”: രാജസ്ഥാൻ്റെ തോൽവിയെക്കുറിച്ച് സഞ്ജു

ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ജയ്പൂരിൽ ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സഞ്ജു സാംസണിന്റെ ടീം 59 റൺസിൽ പോരാട്ടം അവസാനിക്കുകയായിരുന്നു. തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ആർആർ നായകൻ സഞ്ജു സാംസൺ രംഗത്തെത്തി.

‘യഥാർത്ഥത്തിൽ അതൊരു വലിയ ചോദ്യമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു, എവിടെയാണ് നമുക്ക് പിഴച്ചത്? എനിക്ക് പറയാൻ ഉത്തരമില്ല. ഐപിഎല്ലിന്റെ സ്വഭാവം നമുക്കെല്ലാം അറിയാം. നിമിഷ നേരം കൊണ്ടാണ് കാര്യങ്ങൾ മാറുന്നത്. കുറച്ചുകൂടി ശക്തരാകണം, പ്രൊഫഷണലാകണം… ധർമ്മശാലയിൽ എങ്ങനെ വിജയിക്കാമെന്ന് ചിന്തിക്കണം’- സീസണിലെ മികച്ച തുടക്കത്തിന് ശേഷം RR-ന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തോട് സഞ്ജു പറഞ്ഞു.