Cricket Sports

കത്തക്കയറി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് ജയം

വെടിക്കെട്ട് പ്രകടനവുമായി സഞ്ജു മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് എയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മഴ മൂലം 20 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

91 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസനാണ് ഇന്ത്യയുടെ വിജയശില്‍പി. 27 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ശിഖര്‍ ധവാന്‍ 51 റണ്‍സെടുത്തു. പരമ്പര 4-1 ന് ആണ് ഇന്ത്യ സ്വന്തമാക്കിയത്.