Cricket Sports

ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും വശമുണ്ട്; സെവൻസ് ഫുട്ബോൾ കളിക്കുന്ന സഞ്ജു സാംസൺ; വൈറൽ വീഡിയോ

സെവൻസ് ഫുട്ബോൾ കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്നു പകർത്തിയ വിഡിയോയാണ് ഇതെന്നു വ്യക്തമല്ല.

പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡൽഹി പൊലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. 108 റൺസ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.രഞ്ജി ട്രോഫിയിലാണു സഞ്ജു ഇനി കളിക്കുക. ജനുവരി അഞ്ചിന് ആലപ്പുഴയിൽവച്ചാണു കേരളത്തിന്റെ ആദ്യ മത്സരം. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്.