നാലാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തി ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. ആദ്യ മൂന്ന് ടി20കളും ജയിച്ച് ഇന്ത്യ പരമ്പര നേടിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം ടി20ക്ക് ഇറങ്ങുന്നത്. രോഹിത്ത് ശര്‍മ്മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍, വാഷിംങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവര്‍ക്ക് അവസരം ലഭിച്ചു. ബാറ്റ്‌സ്മാനായാണ് സഞ്ജു സാംസണ്‍ ടീമിലെത്തുക. കെ.എല്‍രാഹുല്‍ തന്നെ വിക്കറ്റ് കാക്കുന്നതോടെ പന്തിന് വീണ്ടും അവസരം ലഭിച്ചില്ല.
ടി20 ടീമിന്റെ ഭാഗമായശേഷം അവസാന 11 കളിയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ പകരക്കാരനായി കളത്തിലെത്തിയ സഞ്ജു ഗംഭീരമൊരു ക്യാച്ചും എടുത്തിരുന്നു. മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തിലാണ് ഇന്ത്യ ജയവും പരമ്പരയും നേടിയത്. പരമ്പര നേടിയെങ്കിലും 5-0ത്തിന് തൂത്തുവാരലാകും കോലിയുടേയും സംഘത്തിന്റേയും ലക്ഷ്യം.
തോളിന് പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം ടിം സൗത്തിയാണ് ന്യൂസിലന്റിനെ നയിക്കുക. ഡാരല്‍ മിച്ചലാണ് ടീമില്‍ വില്യംസണ് പകരക്കാരനായെത്തിയത്.