വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. 20 ഫോറുകളും ഒമ്പത് സിക്സുകളും ഈ കൂറ്റന്‍ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോറും സഞ്ജു സ്വന്തമാക്കി. മഹേന്ദ്ര സിങ് ധോണിയെ മറി കടന്നാണ് സഞ്ചു ഈ നേട്ടം സ്വന്തമാക്കിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/sanju-double-century.jpg?resize=1200%2C600&ssl=1)