തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ തിളങ്ങിയ കേരള രഞ്ജി താരം ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ചുറിയും (61) രണ്ടാം ഇന്നിംഗ്സില്‍ രണ്ടും വിക്കറ്റുകളും സക്സേന നേടിയിരുന്നു.
വിജയലക്ഷ്യമായ 48 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചിരുന്നു. 179/9 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ചേര്‍ക്കാനായത് ഏഴ് റണ്‍സ് മാത്രം.
ഷഹബാസ് നദീം മൂന്നും സക്സേന, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടിയാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.