അരങ്ങേറ്റ മത്സരത്തില്‍ തന്നെ അമ്പരപ്പിച്ച യുവ ഇന്ത്യന്‍ പേസ് ബൗളര്‍ നവ്ദീപ് സെയ്നി, അതെ മത്സരത്തിലെ മറ്റൊരു പ്രകടനത്തിന്റെ പേരില്‍ ഡിമെറിറ്റ് പോയിന്റ് സ്വന്തമാക്കിയത് ക്ഷീണമായി. അതിരു കടന്ന ആഘോഷമാണ് താരത്തിന് വിനയായത്. എതിര് ടീമിലെ ബാറ്റ്സ്മാന് പുറത്തായതിന് പിന്നാലെയുള്ള ആഘോഷമാണ് നടപടി ക്ഷണിച്ചുവരുത്തിയത്. താരത്തിന് ആദ്യ ഡിമെറിറ്റ് പോയിന്റാണ് ലഭിച്ചത്.
ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങും. തെറ്റ് അംഗീകരിച്ചതിനാല്‍ വിളിച്ചുവരുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങില്ല. ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ നിക്കോളാസ് പുരാന് പുറത്തായതിന് പിന്നാലെയാണ് നടപടി വിളിച്ചുവരുത്തുന്ന ആഘോഷം താരത്തില്‍ നിന്നുണ്ടായത്. രണ്ടാം ടി20യില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 168 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്ക്കുമ്പോള് മഴ എത്തുകയായിരുന്നു. ആദ്യ ടി20യില്‍ നാല് ഓവര്‍ എറിഞ്ഞ ഈ വലംകയ്യന്‍ ബൗളര്‍ ഒരു മെയ്ഡന്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്. എന്നാല്‍ രണ്ടാം ടി20യില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് വിട്ടുകൊടുത്തിരുന്നു.