Cricket Sports

സ്മിത്തിന്‍റേത് സങ്കീര്‍ണ്ണമായ ബാറ്റിംഗ് ശൈലിയെങ്കിലും സംഘടിത മനോഭാവമുള്ള കളിക്കാരനെന്ന് സച്ചിന്‍

ഇപ്പോൾ അവസാനിച്ച ആഷസ് പരമ്പരയിലൂടെ മിന്നുന്ന ബാറ്റിംഗ് ഫോമുമായി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ മാതൃകാപരമായ ബാറ്റിംഗിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. മുൻ ഓസ്‌ട്രേലിയൻ നായകന്റെ ‘സങ്കീർണ്ണമായ ബാറ്റിംഗ് ശൈലിയും സംഘടിത മനോഭാവവും’ മറ്റുള്ള സമകാലികരില്‍ നിന്ന് സ്മിത്തിനെ വേറിട്ട് നിര്‍ത്തുന്നുവെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന പരമ്പരക്കിടെ ബോളില്‍ കൃതൃമം കാട്ടിയതിന് ഒരു വർഷത്തെ വിലക്ക് നേരിട്ടതിനു ശേഷം സ്മിത്ത് കളിക്കുന്ന ആദ്യത്തെ പരമ്പര ആയിരുന്നു ആഷസ്. 110.57 റണ്‍സ് ശരാശരിയിൽ 774 റൺസ് നേടിയാണ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ വരവറിയിച്ചത്. പരമ്പരയുടെ താരമായി തിരഞ്ഞെടുത്തതും സ്മിത്തിനെ തന്നെ. ആദ്യം പരിഹസിച്ച ഇംഗ്ലീഷ് കാണികള്‍ അവസാന ഇന്നിങ്സില്‍ നിറഞ്ഞ കൈയടികളോടെയാണ് സ്മിത്തിനെ യാത്രയാക്കിയത്. അവിശ്വസനീയമായ തിരിച്ചു വരവെന്ന് ട്വിറ്ററില്‍ കുറിച്ചാണ് സച്ചിന്‍ ഇതിനോട് പ്രതികരിച്ചത്.

റെഡ്-ബോൾ ക്രിക്കറ്റിലെ സ്മിത്തിന്റെ തിരിച്ചു വരവിനെ വാ തോരാതെ പ്രശംസിച്ച സച്ചിന്‍ പറഞ്ഞു, “സ്മിത്തിന് സവിശേഷമായ ഒരു ബാറ്റിംഗ് രീതിയുണ്ട്, അത് തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രതിഭയും,

“ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ബോളർമാർ അദ്ദേഹത്തെ വിക്കറ്റിന് പിന്നിൽ കുരുക്കാന്‍ സ്ലിപ്പുകളൊരുക്കി. ലെഗ് സ്റ്റമ്പുകൾ മറക്കാതെ കളിക്കാന്‍ ധൈര്യം കാട്ടിയ അദ്ദേഹം മികച്ച സമീപനവുമായി അവരുടെ പദ്ധതി പൊളിച്ചു. ലോര്‍ഡ്സില്‍ എത്തിയപ്പോള്‍ അവര്‍ ലെഗ്-സ്ലിപ്പ് ഒരുക്കി, ജോഫ്ര ആർച്ചറിന്‍റെ ചില ബൌണ്‍സറുകള്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കി. മോശം പൊസിഷനില്‍ നിന്നത് കൊ
ണ്ട് വേഗം ബൌണ്‍സര്‍ ഹിറ്റ് ചെയ്യാന്‍ സാധ്യത ഉണ്ടായി, അതാണ് സ്മിത്തിന് പരിക്കു പറ്റാന്‍ കാരണം.

അവസാന രണ്ടു ടെസ്റ്റുകളില്‍ ലീവ് ചെയ്യേണ്ട പന്തുകളെ വെറുതെ വിടുകയും മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയും ചെയ്തു. നല്ല സാങ്കേതിക മികവോടെയാണ് സ്മിത്ത് ബാറ്റ് വീശിയത്” സച്ചിന്‍ കൂട്ടച്ചേര്‍ത്തു.