വിശാഖപ്പട്ടണം ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഒത്തിരി റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ഈ സഖ്യത്തിനായി. അതിലൊന്ന് 15 വര്‍ഷം മുമ്പ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ റെക്കോര്‍ഡാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്കായി നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. 2004-05ല്‍ കാണ്‍പൂരില്‍ വെച്ചാണ് സെവാഗും ഗംഭീറും 218 റണ്‍സിന്റെ ഓപ്പണിങ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇന്നത്തെ മത്സരത്തില്‍ 317 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിതും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയത്. ഇരുവരും സെഞ്ച്വറി നേടി.
എന്നാല്‍ 176 റണ്‍സെടുത്ത രോഹിത് ശര്‍മ്മ പുറത്തായി. മായങ്ക് അഗര്‍വാള്‍ 137 റണ്‍സുമായി ക്രീസിലുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയിലാണ്. ആറു റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ക്രീസില്‍.