ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല് ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്.35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്‍വിയും നായകന് രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞതും താങ്ങാനായില്ല.മത്സരത്തില്‍ ഇന്ത്യ തോല്‍വി അഭിമുഖീകരിക്കുമ്പോഴും യുവാവ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മത്സരം തീര്‍ന്നതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിരമിച്ച ടിടിഡി ഉദ്യോഗസ്ഥന്റെ മകനാണ് ജ്യോതികുമാര്‍.ഞായറാഴ്ചയായിരുന്നു ഫൈനല്‍. ഇതിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാംസ്കാകിരക ചടങ്ങുകള്‍ നടത്തി. ഫൈനലില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
Related News
കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് […]
കടുവകളെ തകര്‍ത്തു, ഇന്ത്യ സെമിയില്‍
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍. എട്ട് കളികളില്‍ നിന്നും 13 പോയിന്റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ജസ്പ്രിത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ […]
ഐപിഎല്ലിൽ ഇന്ന് വമ്പൻ പോരാട്ടം; ചെന്നൈ സൂപ്പർ കിംഗ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
ഐപിഎല്ലിൽ ഇന്ന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ. ചെന്നൈ ആവട്ടെ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതും 12 പോയിന്റുമായി ചെന്നൈ രണ്ടാമതുമാണ്. ക്വാറന്റീൻ പൂർത്തിയാക്കിയ സാം കറൻ ചെന്നൈ ടീമിൽ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാൽ ഓസ്ട്രേലിയൻ പേസർ ജോഷ് […]