Cricket Sports

ഐപിഎല്‍ യുഎഇയിൽ നടത്താൻ ബി.സി.സി.ഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുക. യുഎഇയിലെ ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ഐപിഎൽ നടക്കുക. ഇന്ത്യയിലെ ഒരു കായികസംഘടന ആഭ്യന്തര ടൂർണമെന്റ് വിദേശത്തേക്ക് മാറ്റുമ്പോൾ, അതിന് ആഭ്യന്തര, വിദേശ, കായിക മന്ത്രാലയങ്ങളിൽ നിന്ന് യഥാക്രമം അനുമതി ആവശ്യമാണ്. കോവിഡ് പരിശോധനയ്ക്കായുള്ള ആർ‌ടി-പി‌സി‌ആർ ടെസ്റ്റുകൾ യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയിരിക്കണം.

കോവിഡ് കാരണം ഐ.പി.എല്‍ മത്സരങ്ങള്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഐ.സി.സി ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നടത്താന്‍ തീരുമാനിച്ച ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയത്. വന്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഐ.പി.എല്‍ ഉപേക്ഷിക്കില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.