ഇന്നലെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഔട്ടായതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് കിങ്സ്ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍. മടങ്ങുമ്പോള്‍ ഗ്ലൗസ് ഉരി ഡഗ് ഔട്ടിലേക്ക് എറിയുകയായിരുന്നു. അഞ്ച് പന്തില്‍ 21 റണ്‍സ് വേണ്ടിയിരിക്കെയാണ് അശ്വിന്‍ പുറത്തായത്. രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു അശ്വിന്‍ നേടിയത്.
ഉമേഷ് യാദവിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച അശ്വിന്റെ ഷോട്ട് പാളുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ മികച്ചൊരു ക്യാച്ചിലൂടെ കോഹ്‌ലി അശ്വിനെ പിടികൂടുകയായിരുന്നു. ക്യാച്ചിന് പിന്നാലെ കോഹ് ലിയുടെ ആഹ്ലാദപ്രകടനം അശ്വിനെ ചൊടിപ്പിച്ചെന്നും ഇതാവാം അശ്വിന്‍ രോഷം പ്രകടിപ്പിക്കാന്‍ കാരണമെന്നുമാണ് പറയപ്പെടുന്നത്. മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് നടപടി നേരിട്ട നായകനാണ് അശ്വിന്‍.
മങ്കാദിങിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ട്‌ലറെ പുറത്താക്കിയ അശ്വിന്റെ നടപടിയും വിവാദമായിരുന്നു. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി അഞ്ചാം സ്ഥാനത്താണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്