Cricket Sports

രഞ്ജി ട്രോഫി ഫൈനലിനിടെ അമ്പയര്‍ക്ക് പരിക്ക്

പരിക്കേറ്റ അമ്പയര്‍ ഷംസുദീന് പകരം യശ്വന്ത് ബര്‍ദെയായിരിക്കും മത്സരം നിയന്ത്രിക്കാനെത്തുക

സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ ഫീല്‍ഡ് അമ്പയര്‍ക്ക് പരിക്ക്. ഫീല്‍ അമ്പയര്‍ സി ഷംസുദീനാണ് പന്ത് കൊണ്ട് പരിക്കേറ്റത്. ഒരാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

രഞ്ജി ട്രോഫി ഫൈനലിന്റ ആദ്യ ദിവസമാണ് ഷംസുദീന് അടിവയറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റത്. സംഭവത്തിന് ശേഷവും അദ്ദേഹം ആദ്യ ദിവസത്ത അമ്പയറിംങ് തുടര്‍ന്നിരുന്നു. എന്നാല്‍ വൈകീട്ടോടെ വേദന കൂടിയതോടെ ആശുപത്രിയിലെത്തി വൈദ്യസഹായം തേടുകയായിരുന്നു.