ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്. ടെസ്റ്റില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അശ്വിനാവുമെന്ന് ഹര്ഭജന് പറയുന്നു.
ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെക്കും കപില്‍ ദേവിനും ഹര്‍ഭജനും ശേഷം നാലാം സ്ഥാനത്താണ് അശ്വിന്. 417 വിക്കറ്റുകളാണ് ഹര്ഭജന് വീഴ്ത്തിയത്. 350 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. അതേസമയം വേഗത്തില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്.
നിലവിലെ ഫോം തുടരുകയാണെങ്കില്‍ അശ്വിന് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടാൻ കഴിയുമെന്നും ഹർഭജൻ സിങ് പറഞ്ഞു. 600 വിക്കറ്റ് നേടുമെന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും 500 വിക്കറ്റ് നേടുമെന്നാണ് താൻ കരുതുന്നതെന്നും ഹർഭജൻ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റ് നേടിയാണ് അശ്വിൻ 350 നേട്ടം തികച്ചത്. അശ്വിൻ 66 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്.