Cricket

പൊരുതിവീണ് രാജസ്ഥാൻ; പഞ്ചാബിന് 5 റൺസ് വിജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയസിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ പഞ്ചാബിന്റെ വിജയം അഞ്ച് റണ്ണുകൾക്ക്. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് രാജസ്ഥാന് തിരിച്ചടിയായത്. കരിയറിലെ ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന ദ്രുവ് ജുറൽ കാഴ്ച വെച്ച പ്രകടനം ശ്രദ്ധേയമായിരുന്നു.

സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാന്റെ നിരയിൽ പിടിച്ചു നിന്നത്. 25 പന്തുകളിൽ നിന്ന് 42 റണ്ണുകളാണ് താരം നേടിയത്. റൺ റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടയിൽ നഥാൻ എല്ലിസിന്റെ പുറത്താക്കുകയായിരുന്നു രാജസ്ഥാന്റെ സ്വന്തം ക്യാപ്റ്റൻ. മറ്റാർക്കും ടീമിനെ വിജയിപ്പിക്കാനുള്ള തീക്ഷ്ണതയിൽ ബാറ്റ് ചെയ്യാനായില്ല എന്നതാണ് സത്യം. ഹെർട്മായർ അവസാന ഘട്ടത്തിൽ 18 പന്തിൽ 36 റൺസ് നേടി പൊരുതിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു. താരം അവസാന ഓവറിൽ ദൗർഭാഗ്യകരമായി റൺ ഔട്ട് ആകുകയായിരുന്നു. ഹെർട്മയേറിന് പിന്തുണ നൽകി യുവതാരം ദ്രുവ് ജുറൽ ക്രീസിൽ നില്ക്കാൻ ശ്രമിച്ചെങ്കിലും വിജയത്തിന് അത് പോരായിരുന്നു. 15 പന്തുകളിൽ 32 റണ്ണുകൾ നേടി ദ്രുവ് മത്സരത്തിലെ രാജസ്ഥാന്റെ പ്രതീക്ഷകളെ നിലനിർത്തി.

ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ എടുത്ത തീരുമാനങ്ങൾ പിഴക്കുന്നതാണ് ആരാധകർ കണ്ടത്. ഓപ്പണറായി അശ്വിൻ കൊണ്ട് വന്നത് തിരിച്ചടിച്ചു. ഒരു റൺ പോലും എടുക്കാതെ താരം അർശ്ദീപിന്റെ പന്തിൽ ധവാന് ക്യാച്ച് നൽകി പുറത്തായി. 11 പന്തുകളിൽ നിന്ന് 19 റണ്ണുകൾ നേടി നഥാൻ എല്ലിസിന് വിക്കറ്റ് നൽകി ബട്ലറും ഇന്നിങ്സിന് വിരാമമിട്ടു. ദേവദത്ത് പടിക്കൽ 26 പന്തിൽ 21 റണ്ണുകൾ മാത്രമാണ് നേടിയത്. റിയാൻ പരാഗ് 12 പന്തിൽ 20 റണ്ണുകൾ നേടി എല്ലിസിന്റെ പന്തിൽ പുറത്തുപോയി.

നേരത്തെ 85 റൺസ് നേടിയ ശിഖർ ധവാന്റെ കരുത്തിലാണ് പഞ്ചാബ് 197 റൺസ് പടുത്തുയർത്തിയത്. തുടക്കത്തിലേ, ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാൻ ഓപ്പണിങ് വിക്കറ്റിൽ 90 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി. 60 റൺസ് നേടിയ പ്രഭ്സിംരൻ തുടക്കത്തിലേ അപകടം വിതച്ചു. നാല് ഓവറിൽ 29 വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഹോൾഡറാണ് രാജസ്ഥാന്റെ ബല്ലിങ്ങിൽ തിളങ്ങിയത്. ആസിഫും ചഹലും യഥാക്രമം 54 ഉം, 50 റൺസ് നാലോവറിൽ വഴങ്ങി.