പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു
Posted onAuthorMalayaleesComments Off on പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians)
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്നിന്ന് ഇന്ത്യന് സീനിയര് ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് […]
പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്. ബംഗളൂരുവില് പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന് സിന്ദാബാദ് വിളിച്ചത്. ടൈംസ് നൗ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(cop stops pakistani from chanting zindabad) ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിഭാഗം കാണികള് മത്സരത്തിനിടെ ഓസ്ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാകിസ്താന് ആരാധകര് തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് […]