ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റ്-പാകിസ്താന്‍ പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. മറുവശത്ത് നാളെ ജയിച്ചാല്‍ ന്യൂസിലന്റിന് സെമിഫൈനല്‍ ഉറപ്പിക്കാം.
പാകിസ്താന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ ഏറെക്കുറെ പുറത്താണ്. ജയിച്ചാല്‍ പ്രതീക്ഷയുടെ വാതില്‍ അടയാതിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ അവര്‍ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഫോമിലേക്കെത്തി. ഓപ്പണിങ്ങില്‍ ഇമാം ഉല്‍ ഹഖും ഫഖര്‍ സമാനും പിന്നാലെ ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ കൂടി ഫോമിലെത്തിയതോടെ മധ്യനിരയും ഉണര്‍ന്നു. ബൌളിങ്ങില്‍ പ്രതീക്ഷകളത്രയും മുഹമ്മദ് ആമിറിലാണ്. ഓരോ കളിയിലും ഒന്നിനൊന്ന് മികച്ച രീതിയില്‍ പന്തെറിയുന്നു ആമിര്‍.
ഈ ലോകകപ്പില്‍ തോല്‍വി അറിഞ്ഞിട്ടില്ല ന്യൂസിലന്‍റ് ഇതുവരെ. ഇതിനോടകം ആറ് കളിയില്‍ നിന്ന് പതിനൊന്ന് പോയിന്റ്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഫോം തന്നെ പ്രതീക്ഷ. ടെയ്ലര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കുന്നു. ബൌളര്‍മാരെല്ലാം ഒന്നിനൊന്ന് മെച്ചം.. മാറ്റ് ഹെന്‍റി, ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, അങ്ങനെ.. കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി കിവീസ് ബൌളര്‍മാര്‍.