ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൌളിങ്ങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങിളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്‍റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസ് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും ഒരു നോ റിസല്‍ട്ടും ഉള്‍പ്പെടെ മൂന്ന് പോയിന്‍റോടെ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താനെയാണ് നേരിടുന്നതെങ്കിലും പാക് ടീം ശക്തമാണ്. ആവേശം നിറക്കുന്ന മത്സരത്തില്‍ വില്ലനായി മഴയെത്തുമോ എന്നത് മാത്രമാണ് ആശങ്കയായി നില്‍ക്കുന്നത്. ആസ്ട്രേലിയന്‍ നിരയില്‍ കെയിന്‍ റിച്ചാര്‍ഡ്സനും ഷോണ്‍ മാര്‍ഷും തിരിച്ചുവരുമ്പോള്‍ ഷാഹിന്‍ അഫ്രിദി പാക് നിരയില്‍ സ്ഥാനം പിടിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/pak-elected-to-bowl-first.jpg?resize=1200%2C600&ssl=1)