ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഇക്കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാം ഒത്തൊരു ടീമാണ് ഇന്ത്യയുടെത്, അതിനാല്‍ തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. അതേസമയം നാട്ടുകാരായ ഇംഗ്ലണ്ടിനെ കുറച്ചുകാണുന്നില്ല ലാറ. എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്ക്കോയ്മയുണ്ടാവും ആ സാധ്യത ഇംഗ്ലണ്ടിനുമുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടാന്‍ സാധ്യത ഇംഗ്ലണ്ടിനാണെന്നായിരുന്നു ആസ്ട്രേലിയയുടെ മുന്‍ നായകന് റിക്കി പോണ്ടിങിന്റെ അഭിപ്രായം. ലോകകപ്പിന് മുൻപ് തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണെന്നതും സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും മുന്‍നിര്‍ത്തിയായിരുന്നു ലാറയുടെ അഭിപ്രായം.