Cricket

കോലി എവിടെ? ഐസിസിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കെതിരെ ആരാധകർ

ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിട്ടു. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്.

ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. “ഇന്ത്യ നിങ്ങൾ തയ്യാറാണോ?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. അതിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓപ്പണർ കെ.എൽ രാഹുൽ, സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്, സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവരെ കാണാം. എന്നാൽ ഈ മുഴുവൻ വീഡിയോയിലും വിരാട് കോലി എവിടെയും പ്രത്യക്ഷപ്പെട്ടില്ല.

ഐസിസിയുടെ ഈ നടപടി ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു. വീഡിയോയുടെ കമന്റ് വിഭാഗത്തിൽ രൂക്ഷ വിമർശനമാണ് അവർ ഉന്നയിക്കുന്നത്. വിരാടില്ലാതെ ടീം ഇന്ത്യ പൂർണമിക്കില്ലെന്നാണ് ഭൂരിപക്ഷം ആരാധകരുടെ അഭിപ്രായം. ക്രിക്കറ്റിൻ്റെ “രാജാവ് എവിടെ?” എന്ന് മറ്റുചിലർ ചോദിക്കുന്നുണ്ട്. ഐസിസി ചെയ്തത് തെറ്റാണെന്നും, മനഃപൂർവം കോലിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും മറ്റുചിലർ.