Cricket Sports

ആരായാലും കുഴപ്പമില്ല! പന്തെറിയാൻ അറിയാമോ? നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടീമിന്‍റെ വമ്പന്‍ ഓഫർ, യോഗ്യതകൾ ഇങ്ങനെ

ആളൂര്‍: അടുത്ത മാസം ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പിനെത്തുന്ന അട്ടിമറിവീരന്‍മാരാണ് നെതര്‍ലന്‍ഡ്സിന്‍റെ ഓറഞ്ച് പട. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിനെ പോലും യോഗ്യതാ പോരാട്ടത്തില്‍ മറികടന്നാണ് ഏകദിന ലോകകപ്പിനുള്ള 10 ടീമുകളില്‍ ഒന്നായി നെതര്‍ലന്‍ഡ്സ് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ലോകകപ്പിന് തയാറെടുക്കുന്ന നെതര്‍ലന്‍ഡ്സ് ടീം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഒരു ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Advertisement

about:blank

https://www.asianetnews.com/cricket-sports/netherlands-cricket-board-want-seamers-who-bowl-120-clicks-mystery-spinners-gkc-s0nvpp

120 കിലോ മീറ്റര്‍ വേഗത്തലെങ്കിലും പന്തെറിയാനാവുന്നരോ മിസ്റ്ററി സ്പിന്നര്‍മാരോ ആയ യുവതാരങ്ങളെ നെതര്‍ലന്‍ഡ്സിന്‍റെ ലോകകപ്പ് ക്യാംപിലേക്ക് നെറ്റ് ബൗളര്‍മാരായി ക്ഷണിച്ചിരിക്കുകയാണ് ടീം. ക്രിക്കറ്റ് നെതര്‍ലന്‍ഡ്സിന്‍റെ എക്സില്‍(മുമ്പ് ട്വിറ്റര്‍) ആണ് ഇതു സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്.

നിർണായക ഇടപെടലുമായി എസിസി; മഴ മുടക്കിയാലും ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം നടക്കും

നെറ്റ് ബൗളര്‍മാരാകാനുള്ള യോഗ്യത ഇങ്ങനെയാണ്. 18 വയസ് തികഞ്ഞ ഇന്ത്യക്കാരായിരിക്കണം. ആറ് പന്തുകളെങ്കിലും എറിയുന്ന ഒരു വീഡിയോ അയക്കണം. ലുഡിമോസ് ഇന്‍ ആപ് ക്യാമറ ഉപയോഗിച്ചാരിക്കണം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹാന്‍ഡ് ഹെല്‍ഡ്, എഡിറ്റഡ് വീഡിയോസ് പരിഗണിക്കില്ല, ഈ മാസം 17ന് മുമ്പ് വീഡിയോ അയക്കണം. ബൗള്‍ ചെയ്യുന്ന വീഡിയോകളില്‍ പന്തിന്‍റെ ദിശ കൃത്യമായി തിരിച്ചറിയാനാകണം. പേസര്‍മാരാണെങ്കില്‍ കുറഞ്ഞത് 120 കിലോ മീറ്ററെങ്കിലും വേഗത്തില്‍ പന്തെറിയണം. സ്പിന്നര്‍മാരാണെങ്കില്‍ 80 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവരാകണം എന്നിങ്ങനെയാണ് നിബന്ധനകള്‍.

ഓസ്ട്രേലിയന്‍ വംശജനായ സ്കോട് എഡ്വേര്‍ഡ്സ് നയിക്കുന്ന നെതര്‍ലന്‍ഡ്സ് ടീം ലോകകപ്പിന് മുന്നോടിയായി ആന്ധ്രയിലെ ആളൂരിലാണ് ക്യാംപ് ചെയ്യുന്നത്. കഴിഞ്ഞ മാസം മൂന്ന് ദിവസത്തെ ക്യാംപിനായി നെതര്‍ലന്‍ഡ്സ് താരങ്ങള്‍ ബെംഗലൂരുവില്‍ എത്തിയിരുന്നു. സാധാരണഗതിയില്‍ നെറ്റ് ബൗളര്‍മാരായി കുറച്ചു പേരെ ടീമുകള്‍ കൊണ്ടുവരാറുണ്ടെങ്കിലും സാമ്പത്തിക ബാധ്യതയും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളില്ലാത്തുമാണ് ഇന്ത്യന്‍ താരങ്ങളെ തേടാന്‍ നെതര്‍ലന്‍ഡ്സിനെ പ്രേരിപ്പിച്ചത്. സാധാരണഗതിയില്‍ സംസ്ഥാന അസോസിയേഷനുകളാണ് സന്ദര്‍ശക ടീമുകള്‍ക്ക് നെറ്റ് ബൗളര്‍മാരെ നല്‍കാറുള്ളത്.