ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ 51) ഓപ്പണർ ഡികോക്കും (25 പന്തിൽ 40 റൺസ്) ചേർന്നാണ് മികച്ച് സ്കോർ സമ്മാനിക്കുന്നത്.
നായകന്‍ രോഹിത് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീടാണ് സൂര്യകുമാറും ഡിക്കോക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ പൊള്ളാര്‍ഡും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് മുംബൈ റണ്‍റേറ്റ് കുറഞ്ഞത്. പക്ഷെ, ഇഷാന്‍ കിഷന്‍ അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. 14 പന്തുകളില്‍ 37 റണ്‍സെടുത്ത് പാണ്ഡ്യ കൂടി അടിച്ചു തകര്‍ത്തതോടെ മുംബൈ 200 എന്ന ടോട്ടലില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുതെ തുടക്കം തന്നെ പാളി. റൺസ് എടുക്കും മുൻപെ പൃഥ്വിഷായും ശിഖർ ധവാനും രഹാനെയും കൂടാരം കയറുന്ന കാഴ്ച്ചയാണ് കണ്ടത്. സ്കോർ പൂജ്യം റൺസിന് മൂന്ന് വിക്കറ്റ് ! ബൗൾട്ടും ബൂംറയും ചേർന്നായിരുന്നു ഡൽഹി ക്യാമ്പിനെ വിറപ്പിച്ചത്. വെെകും മുന്നേ നായകൻ ശ്രേയസ് അയ്യരേയും (എട്ട് പന്തിൽ 12 റൺസ്) ബുംറ പുറത്താക്കി
പിന്നീട് ക്രീസിൽ നിലയുറപ്പിച്ച മാർകസ് സ്റ്റൊണിസും (46 പന്തിൽ 65 റൺസ്) അക്സർ പട്ടേലും (33 പന്തിൽ 42 റൺസ്) ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫലം മുംബെെക്കൊപ്പം തന്നെ നിന്നു. നാലോവറിൽ രണ്ട് മെയിഡിൻ ഉൾപ്പടെ നാല് വിക്കറ്റുകളാണ് ബൂംറ പിഴുതത്. ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ബൂംറയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ പ്ലേ ഓഫിൽ പരാജയപ്പെട്ട ഡൽഹി നാളെത്തെ ബാംഗ്ലൂര്‍ – സണ്‍റൈസേഴ്സ് മത്സരത്തിലെ വിജയികളെയും നേരിട്ട് ഫെെനൽ യോഗ്യത നേടാവുന്നതാണ്..