ഐ.സി.സി.യുടെ ഈ ദശാബ്ദത്തിലെ ടി20-ഏകദിന ടീമിന് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണി നായകന്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജ സ്പ്രീത് ബുംറ എന്നീ ഇന്ത്യന്‍ താരങ്ങളും ടി20 ടീമില്‍ ഇടം നേടി. അതേസമയം പാകിസ്താന് താരങ്ങളാരും ടീമില്‍ ഇല്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, കീരണ്‍ പൊള്ളാര്‍ഡ്, ആസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ആസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരാണ് ടി20 ടീമിലെ മറ്റു അംഗങ്ങള്‍.
ഏകദിന ടീമിലും രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇടം നേടിയിട്ടുണ്ട്. എബി ഡിവില്ലിയേഴ്സ്, ഷാക്കിബ് അല്ഹസന്, ബെന്‍സ്റ്റോക്ക് ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബോള്‍ട്ട്, ലസിത് മലിംഗ എന്നിവരും ടീമില്‍ ഇടം നേടി. അതേസമയം ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കും. അലസ്റ്റയര്‍ കുക്ക്, സ്റ്റീവ് സ്മിത്ത്, കുമാര്‍ സംഗക്കാര, കെയിന്‍ വില്യംസണ് എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. ബൗളര്‍മാരായി ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബോര്‍ഡ്, രവിചന്ദ്ര അശ്വിന് എന്നിവരാണ്.
![ഏകദിന ടീം](https://i0.wp.com/gumlet.assettype.com/mediaone%2F2020-12%2F6f4a4812-83f8-44e2-ac8a-f7bc280fbdf2%2Fodi.jpg?w=640&ssl=1)
![ടി20 ടീം](https://i0.wp.com/gumlet.assettype.com/mediaone%2F2020-12%2F1c66466f-6dc4-463b-9055-e2255bf8da1f%2Ft20.jpg?w=640&ssl=1)
![ടെസ്റ്റ് ടീം](https://i0.wp.com/gumlet.assettype.com/mediaone%2F2020-12%2Fbd5f1fdd-83d8-44fb-ba98-0ba4ca0087cf%2Ftest.jpg?w=640&ssl=1)