ഇന്ത്യ ആസ്ട്രേലിയ മത്സരത്തില് ഓസീസ് നിരയിലെ പ്രധാന പേസ് ബൌളറായ മിച്ചല് സ്റ്റാര്ക്ക് എറിഞ്ഞ പന്ത് ഒരു ക്ലാസിക് ഷോട്ടിലൂടെ അനായാസം അതിര്ത്തി കടത്തി ധോണി കാണികള്ക്ക് ആവേശമായി. കാണികള്ക്ക് മാത്രമല്ല, നോണ്സ്ട്രൈക്കര് പൊസിഷനില് നില്ക്കുന്ന വിരാട് കോഹ്ലിയും ഒരു നിമിഷം അത് കണ്ട് അമ്പരന്ന് പോയി. അത് അത്ഭുതം കലര്ന്ന ഒരു ചിരിയില് നിന്നും പുഞ്ചിരിയിലേക്ക് കടന്നപ്പോള് മികച്ച ഒരു നിമിഷമായി അത് മാറി. വീഡിയോ സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ്.
Related News
‘ഇന്ത്യയുടെ തോല്വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്ക്ക് ഹൃദയാഘാതം
ലോകകപ്പിലെ ഇന്ത്യയുടെ തോല്വിക്ക് പിന്നാലെ രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്ന്ന് യുവ എഞ്ചിനീയര് മരിച്ചു. തിരുപ്പതി മണ്ഡല് ദുര്ഗാസമുദ്ര സ്വദേശി ജ്യോതികുമാര് യാദവാണ് മരിച്ചത്.35 വയസായിരുന്ന ജ്യോതികുമാര് സോഫ്റ്റ് വെയര് എഞ്ചിനീയറായിരുന്നു. ഇന്ത്യന് ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്വിയും നായകന് രോഹിത് ശര്മ്മയടക്കമുള്ളവര് കണ്ണീരണിഞ്ഞതും താങ്ങാനായില്ല.മത്സരത്തില് ഇന്ത്യ തോല്വി അഭിമുഖീകരിക്കുമ്പോഴും യുവാവ് വലിയ മാനസിക സമ്മര്ദ്ദത്തിലായിരുന്നു. മത്സരം തീര്ന്നതിന് പിന്നാലെ ഇയാള് കുഴഞ്ഞു വീഴുകയായിരുന്നു. വിരമിച്ച ടിടിഡി ഉദ്യോഗസ്ഥന്റെ മകനാണ് ജ്യോതികുമാര്.ഞായറാഴ്ചയായിരുന്നു ഫൈനല്. […]
‘ദുഖമുണ്ടെങ്കിലും ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്’; കിരീടനേട്ടത്തിൽ ധോണിയ്ക്ക് ആശംസയുമായി ഗുജറാത്ത് ടൈറ്റൻസ്
അഞ്ചാം കിരീടനേട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് ആശംസയുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ചെന്നൈ അഞ്ചാം കിരീടം ചൂടിയത്. ‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്.’- ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഗുജറാത്തിനെ അഞ്ച് […]
ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
യുവതാരങ്ങളായ ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിചേക്കുമെന്ന് റിപ്പോർട്ട്. സമീപകാലത്തായി തകർപ്പൻ പ്രകടനം നടത്തുന്നത് യശസ്വിക്ക് ഗുണമായപ്പോൾ അഫ്ഗാനിസ്താനെതിരായ രണ്ട് ടി-20കളിലെയും മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ദുബെയെ തുണച്ചത്. ഇരുവരും വരുന്ന ടി-20 ലോകകപ്പിൽ ടീമിലുണ്ടാവുമെന്നും സൂചനയുണ്ട്,. ആറ് വിക്കറ്റിനാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്. 173 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. യശ്വസി ജെയ്സ്വാൾ 68 റൺസും ശിവം ദുബെ 63 റൺസും നേടിയാണ് ഇന്ത്യയെ […]