ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.
Related News
ഒളിമ്പിക് വേദിക്കായി ഇന്തോനേഷ്യയും
2032 ലെ ഒളിമ്പിക് വേദിക്കായി താല്പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിമ്പിക് വേദിക്കായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ഇരുകൊറിയകളും ആസ്ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായി […]
പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി
പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു […]
സച്ചിനും പറയുന്നു, ധോണിയുടെ ആ റണ്‍ ഔട്ടാണ് കളി മാറ്റിയതെന്ന്..
ധോണിയുടെ ആ റണ്‍ ഔട്ടിലെ തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി മുന്നേറുന്നുണ്ട്. ഒരു ആംഗിളിലൂടെ നോക്കിയാല്‍ ഔട്ടെന്നും മറ്റൊന്നിലൂടെ നോക്കിയാല്‍ ഔട്ടല്ലെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആ റണ്‍ ഔട്ട് കളിയുടെ ഗതിമാറ്റിയെന്ന് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനുമായ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ പറയുന്നു. മത്സരത്തില്‍ രണ്ട് റണ്‍സാണ് ധോണി നേടിയത്. എട്ട് പന്തുകളാണ് നേരിട്ടത്. പതിവ് ശൈലിയില്‍ പിടിച്ചുനിന്ന് അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാനുള്ള ധോണിയുടെ തന്ത്രം ആ റണ്‍ ഔട്ടിലൂടെ പാളുകയായിരുന്നു. […]