Cricket Sports

ചാമ്പ്യന്‍മാരേയും ചാമ്പ്യന്‍ കളിക്കാരേയും എഴുതി തളളരുത്; ധോണിക്ക് പിന്തുണയുമായി ഹസി

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്.

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്.

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി, ഇന്ത്യക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഇത് പറയാന്‍ ഞാന്‍ ഇന്ത്യന്‍ സെലക്ടറൊന്നുമല്ല, പക്ഷെ ധോണിയെന്ന ഇതിഹാസത്തെ നിങ്ങള്‍ക്ക് എഴുതി തളളാന്‍ സാധിക്കില്ലെന്നും ഹസി പറഞ്ഞു.

ധോണിയുടെ പരിചയ സമ്പത്തും കളിമികവും പകരം വെക്കാന്‍ ആകാത്തതാണ്. ധോണിക്ക് കഴിഞ്ഞ ഹോം സീസണും പിന്നീട് നടന്ന ന്യൂസിലാന്‍ഡ് പരമ്പരയും ഇപ്പോള്‍ കോവിഡ് കാരണം ഐ.പി.എല്ലും നഷ്ടമായിട്ടുണ്ട്, എന്നാല്‍ പോലും അദ്ദേഹത്തിന് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിക്കും, അതിനുളള അവസരം ധോണിക്ക് നല്‍കണം. ധോണി ഇപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കളിക്കാരനാണെന്നും ഹസി കൂട്ടിച്ചേര്‍ത്തു.