Cricket Sports

കൊഹ്‌ലിക്കും റെയ്‌നയ്ക്കും പിന്നാലെ ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ

ടി20 യില്‍ വീണ്ടുമൊരു ഇന്ത്യന്‍ താരം ചരിത്രമെഴുതിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തോടു കൂടി ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്നാലെ ടി20 യില്‍ 8000 റണ്‍സ് എന്ന നേട്ടം പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ്മ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ച്‌ 4716 റണ്‍സ് നേടിയ ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി 2331 റണ്‍സും സ്വന്തം പേരിലാക്കി