ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നിക്കോള്‍സിനെ കോഹ്‌ലി പറന്നുപോയി റണ്ണൗട്ടാക്കിയത്. 82 പന്തില്‍ 78 റണ്‍സെടുത്ത നിക്കോള്‍സ് 11 ബൗണ്ടറിയുമായി സെഞ്ചുറിയിലേക്ക് നീങ്ങവേയായിരുന്നു അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അതിന് കാരണമായത് കോഹ്‌ലിയുടെ ഫീല്‍ഡിംങ് വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയും.
ആദ്യ രണ്ട് വിക്കറ്റുകള്‍ വീണ് 2ന് 109 എന്ന നിലയിലേക്ക് പരുങ്ങിയ കിവീസിനെ നിക്കോള്‍സും റോസ് ടെയ്‌ലറും ചേര്‍ന്ന് രക്ഷിക്കവെയായിരുന്നു കോഹ്‌ലി ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ചീറ്റപ്പുലിയായത്. 29ആം ഓവറില്‍ അതിവേഗ സിംഗിളിന് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന നിക്കോള്‍സാണ് റോസ് ടെയ്‌ലറെ വിളിച്ചത്. എന്നാല്‍ പന്ത് പോകുന്നത് കോഹ്‌ലിയുടെ പക്കലേക്കാണ് മനസിലാക്കും മുമ്പേ അണ്ടര്‍ ആം ത്രോയിലൂടെ കോഹ്‌ലി നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തിയിരുന്നു.