തന്റെ പതിനൊന്ന് വർഷം നീണ്ട ക്രക്കറ്റ് കരിയറിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ആഗസ്റ്റ് 18ന് ക്രീസിൽ പതിനൊന്ന് വർഷങ്ങള്‍ പൂർത്തിയാക്കിയ കോഹ്ലി, ഹൃദയഭേദകമായ സന്ദേശം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 2018ൽ ശ്രീലങ്കക്കെതിരെയായിരുന്നു കോഹ്ലിയുടെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം.
പതിനൊന്ന് വർഷം നീണ്ട കരിയറിൽ താൻ സ്വപ്നം കണ്ടതിനേക്കാൾ അനുഗ്രഹം ദെെവം ചൊരിഞ്ഞതായി കോഹ്ലി കുറിച്ചു. തങ്ങളുടെ സ്വപ്നം പിന്തുടരുന്നവർക്ക് ശരിയായ വഴി തന്നെ ലഭിക്കട്ടേയെന്ന് ആശംസിച്ച കോഹ്ലി, അത് പിന്തുടരാന്വേണ്ട കരുത്തുണ്ടാകട്ടെയെന്നും ട്വീറ്റ് ചെയ്തു. നിലവിൽ വിൻഡീസ് പര്യടനത്തിലാണ് താരം.
2008 ആഗസ്റ്റ് 18നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നീഅരങ്ങേറിയത്. പിന്നീട് ഒരു കൂട്ടം റെക്കോർഡുകൾ സ്വന്തം പേരിലാക്കുന്ന അക്രമണോത്സുക ക്രിക്കറ്ററേയാണ് ലോകം കണ്ടത്. കോഹ്ലിക്ക് കീഴിൽ ടി20യും ഏകദിനവും തൂത്തുവാരിയാണ് ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുന്നത്.