Cricket Sports

ക്യാപ്റ്റൻ നയിച്ചു; കൊൽക്കത്തക്ക് ജയം

പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 124 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 20 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത മറികടക്കുകയായിരുന്നു. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. രാഹുൽ ത്രിപാഠി 41 റൺസെടുത്തു.

നിതീഷ് റാണ (0), ശുഭ്മൻ ഗിൽ (9), സുനിൽ നരേൻ (0) എന്നീ വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വേഗത്തിൽ നഷ്ടമായി. യഥാക്രമം ഹെൻറിക്കസ്, ഷമി, അർഷ്ദീപ് എന്നിവർക്കായിരുന്നു വിക്കറ്റുകൾ. 3 വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ നാലാം വിക്കറ്റിൽ മോർഗനും ത്രിപാഠിയും ചേർന്നാണ് കരകയറ്റിയത്. 66 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. ത്രിപാഠിയെ (41) പുറത്താക്കിയ ദീപക് ഹൂഡ ഈ കൂട്ടുകെട്ട് പൊളിച്ചു.

ആന്ദ്രേ റസൽ (10) റണ്ണൗട്ടായി. പങ്കാളികളെ നഷ്ടമാകുമ്പോഴും പിടിച്ചുനിന്ന മോർഗൻ ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ച് കൊൽക്കത്തയെ വിജയത്തിലെത്തിക്കുകയായിരുന്നു. മോർഗൻ (47), കാർത്തിക് (12) എന്നിവർ പുറത്താവാതെ നിന്നു.