ചെന്നൈ സൂപ്പര്കിങ്സിനെതിരായ മത്സരത്തില് ശ്രദ്ധേയമായി മുംബൈ ഇന്ത്യന്സ് താരം കീരണ് പൊള്ളാര്ഡിന്റെ തകര്പ്പന് ക്യാച്ച്. ചെന്നൈയുടെ സുരേഷ് റെയ്നയാണ് പൊള്ളാര്ഡിന്റെ മിന്നല് ക്യാച്ചില് പുറത്തായത്. ആസ്ട്രേലിയയുടെ ബെഹ്രണ്ടോഫായിരുന്നു ബൗളര്. ബെഹ്റോണ്ടഫിന്റെ അപകടമല്ലാത്തൊരു പന്തിനെ റെയ്ന സ്വീപര് കവറിന് മുകളിലൂടെ സിക്സര് പറത്താന് ശ്രമിച്ചതായിരുന്നു. പക്ഷേ ബൗണ്ടറി ലൈനിനരികില് പൊള്ളാര്ഡ് നില്പ്പുണ്ടായിരുന്നു. തന്റെ തലക്ക് മുകളിലൂടെ പോയ പന്ത് പൊള്ളാര്ഡ് ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. ഒരു വേള റെയ്ന പോലും ആ ക്യാച്ചില് അമ്പരന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/kieron-pollard-pulls-off-a-one-handed-stunner-to-dismiss-suresh-raina.jpg?resize=1200%2C642&ssl=1)