വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ് എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 എന്ന കൂറ്റന്‍ സ്കോര്‍ നേടി. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോറും സഞ്ജു സ്വന്തമാക്കി. മഹേന്ദ്ര സിങ് ധോണിയെ മറി കടന്നാണ് സഞ്ചു ഈ നേട്ടം സ്വന്തമാക്കിയത്. 212 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. 21 ഫോറുകളും 10 സിക്സുകളും ഈ കൂറ്റന്‍ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. സച്ചിന് ബേബി 135 പന്തുകളിലാണ് 127 റണ്‍സ് നേടിയത്. ഏഴ് ഫോറുകളും നാല് സിക്സുകളും പറത്തി അദ്ദേഹവും ബെംഗളൂരുവില്‍ കളം നിറഞ്ഞ് കളിച്ചു.
ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം സഞ്ജുവും സച്ചിനും ചേര്‍ന്ന് 338 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ടീമിനായി പടുത്തുയര്‍ത്തിയത്. ഫീല്‍ഡിങ്ങിനെ തടസപ്പെടുത്തിയ കാരണത്താല്‍ റോബിന് ഉത്തപ്പ പുറത്തായപ്പോള്‍ മിസലിനാണി വിഷ്ണുവിന്റെ വിക്കറ്റ്. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളം