ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. സൺറൈസേഴ്സ് നിരയിൽ മാറ്റമില്ല. മുംബൈ നിരയിൽ ഡുവാൻ യാൻസനു പകരം ജേസൻ ബെഹ്റൻഡോർഫ് കളിക്കും. അർജുൻ തെണ്ടുൽക്കർ ടീമിൽ തുടരും.
Related News
ഇന്ത്യ ഇന്ന് കിവീസിനെതിരെ
ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
ധോണി എപ്പോള്‍ വിരമിക്കും ? രോഹിത് ശര്‍മ്മയുടെ മറുപടി ഇങ്ങനെ…
ലോകകപ്പിൽ ഇന്ത്യ പുറത്തായതുമുതൽ ധോണിയുടെ വിരമിക്കൽ ചർച്ചാവിഷയമാണ്. എന്നാല്‍ ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്കും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെ : “സത്യമായും എനിക്കറിയില്ല. എം.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് […]
പൊരുതിയത് കരുണരത്നെ മാത്രം; ഇന്ത്യക്ക് കൂറ്റൻ ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 238 റൺസിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരി. 446 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 208 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 107 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കക്കായി പൊരുതിയത്. കുശാൽ മെൻഡിസ് 54 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ […]