Cricket Sports

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്

കോവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍.

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബൂദബി എന്നീ വേദികളിൽ നടക്കും. 24 മത്സരങ്ങൾ ദുബൈയിലും 20 മത്സരങ്ങൾ അബൂദബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.

2020 ഐ.പി.എല്ലിന്‍റെ ഗ്രൂപ്പ് തലത്തിലുള്ള മത്സര ക്രമത്തിന്‍റെ വിശദ വിവരങ്ങള്‍.

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ
ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ