ബാംഗ്ലൂരിന് പിന്നാലെ ഡൽഹിയെയും തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ് വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 135/5, കൊൽക്കത്ത ഓപണർമാരായ ശുഭ്മാൻ ഗില്ലും(46) വെങ്കിടേഷ് അയ്യരും (55)മാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ് അടിച്ചെടുത്ത് വിജയതീരത്ത് എത്തിച്ചിരുന്നു. പിന്നീട് കളി അവസാനത്തിൽ ജയപരാജയ സാധ്യത മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നതു. കൊൽക്കത്തൻ താരങ്ങൾ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്സർ പറത്തി കളി ജയിച്ചു.
